ഡബ്ലിന്‍: എന്‍.സി.എ.എസ് സാന്‍ട്രിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒന്നാമത് നോര്‍ത്ത് വുഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാര്‍ച്ച് 10 ന് രാവിലെ 11 മണി മുതല്‍ അയര്‍ലന്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒമ്പതോളം ടീമുകള്‍ മാറ്റുരയ്ക്കുന്നു. ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് ട്രോഫിയും ചെമ്പ്‌ലാങ്കില്‍ ഗ്രേസി ഫിലിപ്പ്  മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡുമാണ്. റണ്ണേഴ്സ് അപ്പിന് ട്രോഫിയും   ടാക്ക്‌സെക്ക് ക്യാഷ് അവാര്‍ഡും ലഭിക്കും. ഒപ്പം മികച്ച കളിക്കാരനും, മികച്ച ഗോളിയ്ക്കും പ്രത്യേകം പുരസ്‌കാരങ്ങള്‍ ലഭിക്കും.

M50  ബാലിമണ്‍ എക്‌സിറ്റിന് സമീപമുള്ള 'The Soccer Dome' -ലെ പുതിയ ആസ്‌ട്രോ പിച്ചുകളില്‍ മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടക്കുക.

ഉദ്ഘാടന വേദിയില്‍ അതിഥികളായി  ഡബ്ലിന്‍ നോര്‍ത്ത് വെസ്റ്റില്‍ നിന്നുള്ള  പാര്‍ലമെന്റ് അംഗം (TD) നോയല്‍ റോക്ക്, ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍ അംഗങ്ങളായ ജസ്റ്റിന്‍ ഷിന്നോട്ട്,ഡാരാ ബട്ട്‌ലര്‍, നോര്‍മ്മ സാമ്മണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നോര്‍ത്ത് വുഡ് ഗേള്‍സ് ഒരുക്കുന്ന നാടന്‍ ലഘുഭക്ഷണ ശാലയും പ്രവര്‍ത്തിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

അനിത്ത് : 0870557783 
ബോണി : 0894221558 
ഫിന്നി : 0892310617