ഡബ്ലിന്‍: ക്രാന്തി അയര്‍ലന്‍ഡ് ഡബ്ലിന്‍ നോര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രളയത്തില്‍ തകര്‍ന്ന നിലമ്പൂരിന് കൈ താങ്ങായി മാര്‍ച്ച് 14 -ന് ഡബ്ലിനില്‍ നടത്താനിരുന്ന ഫുട്‌ബോള്‍ മേള മാറ്റി വച്ചു.

അയര്‍ലന്‍ഡിലെ കൊറോണ ബാധയുമായി ബന്ധപ്പെട്ട ആരോഗ്യ കാരണങ്ങളാലാണ് ടൂര്‍ണമെന്റ് മാറ്റി വച്ചത്. ഈ ടൂര്‍ണമെന്റുമായി സഹകരിക്കാന്‍ സമ്മതിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും സംഘാടക സമിതി അറിയിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.