ബര്‍ലിന്‍: ഇന്ത്യന്‍ എംബസിയുടെ ബര്‍ലിനിലെ സമുച്ചയത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവല്‍ 12 വിവിധ സംസ്ഥാനങ്ങളുടെ പവലിയനുമായി ആരംഭിച്ചു. ഇന്ത്യക്കാര്‍, ജര്‍മ്മന്‍കാര്‍ മറ്റ് വിവിധ രാജ്യക്കാരും ഫെസ്റ്റിവലില്‍ പങ്കെടുത്തു.കേരളത്തിന്റെ തനതായ കപ്പക്കറിയും മീന്‍കറിയും നൂല്‍അപ്പം, വടകള്‍, ചിക്കന്‍കറി, ചായ എന്നിവയ്ക്ക് കാത്തുനില്‍ക്കുന്നവരുടെ നീണ്ടനിര കാണാമായിരുന്നു. രാജേഷ് ശിവരാമന്‍, അഞ്ജലി, മഹാലക്ഷ്മി, ജിതിന്‍, തെക്കുംതല ഡേവീസ്, രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഓണാഘോഷവും ഫുഡ് ഫെസ്റ്റിവലും ഇവിടെ വന്നുചേര്‍ന്ന പുതിയ ഇന്ത്യന്‍, മലയാളി പ്രവാസികള്‍ക്ക് സന്തോഷവും കൂട്ടായ്മയും വളര്‍ത്താന്‍ ഉപകാരപ്രദമായി.

വാര്‍ത്ത അയച്ചത് : ഡെവിസ് തെക്കുംതല