വിയന്ന: ഓസ്ട്രിയയിലെ മലയാളി കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ (എം.സി.സി വിയന്ന) നേതൃത്വത്തില്‍ വിവിധ ക്രൈസ്തവസമൂഹങ്ങള്‍ ഒരുമിച്ച് മത്സരിച്ച കരോള്‍ മത്സരം ശ്രദ്ധേയമായി. ഓര്‍ക്കസ്ട്ര ഇല്ലാതെയുള്ള സീനിയര്‍ ഗ്രൂപ്പ് എ മത്സരത്തില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോയ്ഫുള്‍ സിംഗേഴ്‌സ് രണ്ടാം സ്ഥാനം നേടിയപ്പോള്‍, സെന്റ് മേരിസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയ്ക്കാണ് മൂന്നാം സ്ഥാനം. ജൂനിയര്‍ ഗ്രൂപ്പ് എ വിഭാഗത്തില്‍ (ഓര്‍ക്കസ്ട്ര ഇല്ലാത്ത) കിന്‍ഡര്‍ ക്വയര്‍ സ്റ്റഡ്‌ലൗ ഒന്നാം സ്ഥാനം നേടി. ചങ്ങാതിക്കൂട്ടം ജൂനിയേഴ്‌സ്, ഗ്രേസ് വോയിസ് എന്നീ ഗ്രൂപ്പുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Ecumenical Carol

ഓര്‍ക്കസ്ട്രയോടുകൂടിയ ഗ്രൂപ്പ് ബി സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഗാര്‍ഡിയന്‍ എയ്ഞ്ചേല്‍സിന് ലഭിച്ചു. സിറിയന്‍ മെലഡീസിന് രണ്ടാം സ്ഥാനവും, ചങ്ങാതിക്കൂട്ടം സീനിയേഴ്‌സിനു മൂന്നാം സ്ഥാനവും ലഭിച്ചു. ജൂനിയര്‍ ഗ്രൂപ്പ് ബി വിഭാഗത്തില്‍ (ഓര്‍ക്കസ്ട്ര ഇല്ലാത്ത) എയ്ഞ്ചേല്‍ കിഡ്സ് ഒന്നാം സ്ഥാനം നേടി. 

Ecumenical Carol

വി. കുര്‍ബാനയ്ക്കു ശേഷം നടന്ന മത്സരങ്ങളില്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി 20 ഗ്രൂപ്പുകള്‍ പങ്കെടുത്തു. ആര്‍ഗെ ആഗിന്റെ ജനറല്‍ സെക്രട്ടറി മാഗ്. അലക്സാണ്ടര്‍ ക്രാല്‍ജിസ് സന്നിഹിതനായിരുന്ന ചടങ്ങില്‍ എം.സി.സി ചാപ്ലൈന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി കരോള്‍ മത്സരത്തിന്റെ പശ്ചാത്തലം വിവരിക്കുകയും, ഗായകരെയും, പ്രേക്ഷകരെയും സ്വാഗതം ചെയ്യുകയും ചെയ്തു.

Ecumenical Carol

ഓര്‍ത്തോഡോക്‌സ്, സിറിയന്‍ ഇടവകകളില്‍ നിന്നുള്ള ഫാ. വില്‍സണ്‍ എബ്രഹാം, ഫാ. ജോഷി വെട്ടിക്കാട്ടില്‍ എന്നിവരും എം.സി.സിയില്‍ നിന്നുള്ള വൈദികരും ഒരുമിച്ചു എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാസമ്മേളനം നയിച്ചു. എം.സി.സി അസി. ചാപ്ലൈന്‍ ഫാ. ജോയി പ്ലാതോട്ടത്തില്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ബോബന്‍ കളപ്പുരയ്ക്കല്‍ നന്ദി പറഞ്ഞ സമ്മേളനത്തില്‍ സെക്രട്ടറി സെക്രട്ടറി ജോര്‍ജ് വടക്കുംചേരില്‍ അവതാരകനായിരുന്നു.

വാര്‍ത്ത അയച്ചത് : ജോബി ആന്റണി