ഗ്രേറ്റ് ബ്രിട്ടണ് സീറോമലബാര്‍ രൂപതയില്‍ സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന വിശുദ്ധവാര ധ്യാനം മാര്‍ച്ച് 29, 30, 31 തീയതികളില്‍ നടത്തപ്പെടും.
രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന് ഡയറക്ടറും, ചെയര്‍പേഴ്സണുമായ സിസ്റ്റര്‍ ആന്‍ മരിയ മുഖ്യമായും ധ്യാനം നയിക്കുന്നതാണ്. എല്ലാ ദിവസവും, രൂപതയിലെ അഭിഷേകം നിറഞ്ഞ വൈദികരുടെ, ആമുഖ പ്രസംഗത്തോടെയായിരിക്കും ധ്യാനം ആരംഭിക്കുക.
വൈകുന്നേരം 6.30ന് കുരിശിന്റെ വഴിയും, തുടര്‍ന്ന് ജപമാലയും, ആരംഭ പ്രസംഗവും, ധ്യാന പ്രസംഗവും, അനുഗ്രഹദായകമായ പരിശുദ്ധ കുബ്ബാനയുടെ ആരാധനയും, പിതാവിന്റെ ആശീര്‍വാദവും ഉണ്ടായിരിക്കും. തിങ്കളാഴ്ചത്തെ ആരംഭ പ്രസംഗം ഫാ.ജോസ് ആഞ്ചാനിക്കലും, ചൊവ്വാഴ്ചത്തെ ആരംഭ പ്രസംഗം ഫാ.ടോമി എടാട്ടും, ബുധനാഴ്ചത്തെ ആരംഭപ്രസംഗം ഫാ.മാത്യു പിണക്കാട്ടും നടത്തുന്നതായിരിക്കും.
സ്വന്തം ഭവനങ്ങളിലിരുന്ന് സൗകര്യപൂര്‍വം പങ്കെടുക്കാവുന്നതുപോലെ, സൂമിലുടെയും, യൂട്യൂബ് ചാനലിലൂടെയും, ക്രമീകരിച്ചിരിക്കുന്ന ഈ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത്, ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍, രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്, എല്ലാവരെയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.