സ്റ്റീവനേജ്: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണിലെ കുര്‍ബ്ബാന സെന്ററായ സ്റ്റീവനേജില്‍ വെച്ച് മാര്‍ച്ച് 1 ,2 ,3 തീയതികളില്‍ വാര്‍ഷിക ധ്യാനം സംഘടിപ്പിക്കുന്നു. ധ്യാന ഗുരു ഫാ.ആന്റണി പറങ്കിമാലില്‍ വി.സി.യാണ് ഈ ത്രിദിന വചന ശുശ്രുഷകള്‍ക്കു നേതൃത്വം വഹിക്കുന്നത്.

സ്റ്റീവനേജ്, ലൂട്ടന്‍, വെയര്‍ തുടങ്ങിയ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചു സംഘടിപ്പിക്കുന്ന അനുഗ്രഹദായകമായ ഈ തിരുവചന ശുശ്രുഷയില്‍ പങ്കു ചേരുവാനും, ദൈവകൃപകള്‍ പ്രാപിക്കുവാനും ഏവരെയും ക്ഷണിക്കുന്നതായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയും, പാരീഷ് കമ്മിറ്റിയും അറിയിച്ചു.

പള്ളിയുടെ വിലാസം: ST. HILDA CATHOLIC CHURCH, 9 BREAKSPEAR, STEVENAGE, HERTS., SG2 9SQ.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മെല്‍വിന്‍ : 07456281428
mാംസണ്‍ : 07462921022
ജോസ് (ലൂട്ടന്‍) : 07888754583

വാര്‍ത്ത അയച്ചത് : അപ്പച്ചന്‍ കണ്ണഞ്ചിറ