ബെല്‍ഫാസ്റ്റ്: ആന്‍ട്രിം റെഡ് ചില്ലി ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ എട്ടാമത് ടി 20 ഇന്ത്യന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലായ് 28ന് ആന്‍ട്രിം മക്മൂര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിക്കും. ടൂര്‍ണമെന്റില്‍ പത്ത് ക്രിക്കറ്റ് ടീമുകള്‍ മത്സരിക്കും. ഫൈനല്‍ മത്സരം ആഗസ്ത് 18ന് നടക്കും.
ഈ വര്‍ഷത്തെ വിജയികള്‍ക്ക് ഹച്ചിന്‍സണ്‍ കെയര്‍ഹോം, ആന്‍ട്രിം സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന എവര്‍റോളിംഗ് ട്രോഫിയും 501 പൗണ്ട് ക്യാഷ് അവാര്‍ഡും. റണ്ണര്‍അപ്പിന് ഇന്ത്യന്‍ ഓഷ്യന്‍ റെസ്റ്റോറന്റ്, പോര്‍ട്രഷ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന എവര്‍റോളിംഗ് ട്രോഫിയും 251 പൗണ്ട് ക്യാഷ് അവാര്‍ഡും നല്‍കും.
മാ ആന്‍ട്രിം, ഏഷ്യന്‍ മിക്സ് ആന്‍ട്രിം, വൈസ് മൂവ് മോര്‍ട്ട്ഗേജ് ബെല്‍ഫാസ്റ്റ്, ബാബു ലൈറ്റ് ആന്റ് സൗണ്ട്, അലൈഡ് ഇന്‍ഷൂറന്‍സ് (ബിജി ലണ്ടന്‍ഡെറി), കേരളാ ബീറ്റ്സ് ബെല്‍ഫാസ്റ്റ്, ജോയി കേറ്ററിംഗ്സ് ബെല്‍ഫാസ്റ്റ്, ജോവിനാസ് കേറ്ററിംഗ് ബെല്‍ഫാസ്റ്റ്, സന്‍ഞ്ച ഇന്ത്യന്‍ റസ്റ്റോറന്റ് ബാലിമന, ലോയല്‍റ്റി ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി, ആന്‍ട്രിം, സോണി ടേസ്റ്റ് ഓഫ് ആന്‍ട്രിം എന്നിവരാണ് ടൂര്‍ണമെന്റിന്റെ മറ്റ് സ്പോണ്‍സര്‍മാര്‍.
ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലം: Muckmore Cricker Clybm BT411QIS, ANTRIM
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സനു ജോണ്‍ - 07540787962
ബെന്നി ജോര്‍ജ് - 07796856927