ബ്രിസ്റ്റോള്‍: ബ്രിസ്റ്റോള്‍ മലയാളികളുടെ കൂട്ടായ്മയായ ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന്‍ (ബ്രിസ്‌ക) സംഘടിപ്പിക്കുന്ന ''സര്‍ഗോത്സവം'' ത്തിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായതായി ബ്രിസ്‌ക പ്രസിഡന്റ് മാനുല്‍ മാത്യു, ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി എന്നിവര്‍ അറിയിച്ചു. ഫെബ്രുവരി 25 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 8 മണി വരെ സൗത്തമേഡ് കമ്മ്യൂണിറ്റി ഹാളില്‍ ആണ് മത്സരങ്ങള്‍ നടക്കുന്നത്.

ബ്രിസ്‌കയുടെ നെടും തൂണുകളായ വിവിധ പ്രാദേശിക മലയാളി അസോസിയേഷനുകള്‍, അയല്‍ക്കൂട്ടങ്ങള്‍, ബ്രിസ്‌കയുടെ വിവിധ ക്ലബ്ബുകള്‍ എന്നിവ മുഖേന 'സര്‍ഗോത്സവ' ത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രധാനമായും കുട്ടികളുടെ കലാ-സാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മത്സര ഇനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും മുതിര്‍ന്നവര്‍ക്കുള്ള മത്സരങ്ങളും നടക്കുന്നതാണ്.

പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച്  പ്രോഗ്രാം കണ്‍വീനര്‍മാരായി ബ്രിസ്‌ക ആര്‍ട്സ് സെക്രട്ടറിമാര്‍ കൂടിയായ സന്ദീപ് കുമാര്‍, സെബാസ്റ്റ്യന്‍ ലോനപ്പന്‍ എന്നിവരെ ചുമതലപ്പെടുത്തി. കൂടാതെ പ്രോഗ്രാം കമ്മിറ്റിയിലേയ്ക്ക് റജി തോമസ്, വൈസ് പ്രസിഡന്റ് ബിജു പപ്പാരില്‍, ജോയിന്റ്  സെക്രട്ടറി ശ്രീനിവാസ് മാധവന്‍, ജസ്റ്റിന്‍ മഞ്ഞളി, ജിനേഷ് ബേബി, റോയ് കെ.ഔസേപ്പ്, അപ്പു മണലിത്തറ, ജെറിന്‍ മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.

കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി, ട്രഷറര്‍ ബിജു അബ്രഹാം, ജോയിന്റ് ട്രഷറര്‍ ബിനു എബ്രഹാം, സ്പോര്‍ട്സ് സെക്രട്ടറി സുബിന്‍ സിറിയക്, വെല്‍ഫെയര്‍ ഓഫീസര്‍ ജോജി മാത്യു, എല്‍ദോ വര്‍ഗീസ്, എക്സ്-ഒഫീഷ്യോ അംഗമായ മുന്‍ ജനറല്‍ സെക്രട്ടറി ജോസ് തോമസ് (ബോബി) എന്നിവരും പങ്കെടുത്തു.

വാര്‍ത്ത അയച്ചത് : ജെഗി ജോസഫ്