ലണ്ടന്‍: ഫെബ്രുവരി ഇരുപതിന് പന്ത്രണ്ടാമത് ആറ്റുകാല്‍ പൊങ്കാലക്കു ലണ്ടനിലെ ശ്രീ മുരുകന്‍ ക്ഷേത്രം ആതിഥേയത്വം വഹിക്കും. വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിക്കുവാന്‍ യു കെ യിലുള്ള ദേവീ ഭക്തര്‍ക്കായി ഈ വര്‍ഷവും അനുഗ്രഹ വേദി ഒരുക്കുന്നത് ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ്‌വര്‍ക്ക് എന്ന മലയാളി വനിതകളുടെ പ്രമുഖ സാംസ്‌കാരിക-സാമൂഹിക സംഘടനയാണ്. 

ഫെബ്രുവരി 20 ന് രാവിലെ ഒമ്പതു മണിക്ക് പൂജാ കര്‍മ്മങ്ങള്‍ ആരംഭിക്കും. ഡോ.ഓമന ഗംഗാധരന്‍ സംസാരിച്ചു. ഈസ്റ്റ്ഹാം എംപിയും, മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന സ്റ്റീഫന്‍ ടിംസ് മുഖ്യാതിഥിയായി പങ്കു ചേരും. കൗണ്‍സിലര്‍മാര്‍, കമ്യൂണിറ്റി നേതാക്കള്‍ എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടാവും. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്‌വര്‍ക്ക് മെംബര്‍മാരോടൊപ്പം നിരവധി ദേവീ ഭക്തരുടെ നീണ്ട നിരതന്നെ പൊങ്കാലയര്‍പ്പിക്കും. 

കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകന്‍ ക്ഷേത്രം ശ്രദ്ധേയമായിക്കഴിഞ്ഞു.ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ പൊങ്കാല ഇടുന്ന അതേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീ മുരുകന്‍ ഷേത്രത്തിലും പൊങ്കാല ഇടുന്നത്. ഏവരെയും സ്‌നേഹപൂര്‍വ്വം പൊങ്കാലയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഡോ.ഓമന ഗംഗാധരന്‍ - 07766822360 
ശ്രീ മുരുകന്‍ ടെമ്പിള്‍ - 02084788433