വിഥിന്‍ഷോ: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് മിഷനില്‍ ഇടവക ദിനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും പ്രൗഢഗംഭീരമായി നടന്നു. സെയില്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന ആഘോഷ പരിപാടികള്‍ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കല്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ സണ്‍ഡേസ്‌കൂള്‍ ഹെഡ് ബോയ് ലിയോ ജോര്‍ജ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജോബി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ ഹെഡ് ടീച്ചര്‍ ബിജോയ് മാത്യു,ഹെഡ് ഗേള്‍ ആഞ്ചല സിബി,സാവിയോ ഫ്രണ്ട്‌സിനുവേണ്ടി റോജര്‍ കുരിയന്‍,മിഷന്‍ ലീഗിന് വേണ്ടി ജെയ്ക്ക് തോമസ്,എസ് എം വൈ എം നു വേണ്ടി അഭിഷേക് അലക്‌സ്,വിമണ്‍സ് ഫോറത്തിന് വേണ്ടി ട്വിങ്കിള്‍ റെയ്സണ്‍,മെന്‍സ് ഫോറത്തിന് വേണ്ടി തോമസ് സേവ്യര്‍,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ അണിനിരന്ന വിവിധങ്ങളായ പരിപാടികള്‍ ഒന്നിന് പുറകെ ഒന്നായി വേദിയില്‍ നിറഞ്ഞുനിന്നു. മ്യുസിക്കല്‍ ഡ്രാമയും മാതൃവേദിയുടെ ഒപ്പനയും എല്ലാം മികച്ചനിലവാരം പുലര്‍ത്തി.
സണ്‍ഡേസ്‌കൂള്‍ പരീക്ഷയിലും, സ്‌പോര്‍ട്‌സ് ഡെയിലെയും വിജയികള്‍ക്ക് ഫാ.ജോസ് അഞ്ചാനിക്കല്‍, ഫാ.ഫ്രാന്‍സിസ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷേര്‍ളി ജോര്‍ജ് അവതാരക ആയപ്പോള്‍ അഞ്ചു ബെന്‍ടണ്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സ്‌നേഹവിരുന്നിനെ തുടര്‍ന്ന് ദിവ്യബലിയോടെയാണ് പരിപാടികള്‍ സമാപിച്ചത്. ട്രസ്റ്റിമാരായ സിബി, ബിജോയ്, ജോബി എന്നിവരുടെയും സണ്‍ഡേസ്‌കൂള്‍ അധ്യാപകരുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച വിവിധ കമ്മിറ്റികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടികളില്‍ പങ്കെടുക്കാനെത്തിയ ഇടവക സമൂഹത്തിനും, വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും ഫാ.ജോസ് അഞ്ചാനിക്കല്‍ നന്ദി രേഖപ്പെടുത്തി.
വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍