ഡിട്രോയിറ്റ്: കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷന്റെ ഭാഗമായി നടത്തിയ യുവമോഹിനി മത്സരത്തില്‍ വരുണ്‍ നായര്‍(ഷിക്കാഗോ) അപര്‍ണ്ണ സുരേഷ് (ഡിട്രോയ്‌റ് ) എന്നിവര്‍ ജേതാക്കളായി.
ഹൈസ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ ഇരുപതോളം പേര്‍ പങ്കെടുത്തു. സതീശന്‍ നായര്‍- വിജി നായര്‍ ദമ്പതികളുടെ മകനായ വരുണ്‍ നായര്‍ 12 ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.
വയലിന്‍,ഗിത്താര്‍ എന്നിവയിലും പ്രാവിണ്യം നേടിയിട്ടുണ്ട്. ചിത്രകാരന്‍ കൂടിയായ വരുണ്‍ കാരാട്ട ബ്ലാക്ക് ബെല്‍റ്റ് ജേതാവാണ്.നിതിന്‍ നായര്‍ സഹോദരനാണ്. ഗിരീഷ് നായര്‍ - ലെന നായര്‍ ദമ്പതികളുടെ മകളായ അപര്‍ണ ഗിരീഷ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. നര്‍ത്തകിയായ അപര്‍ണ കെ എച്ച് എന്‍ എ കണ്‍വെന്‍ഷന്‍ കലാതിലകം ആയിരുന്നു. ചിത്രകാരി കൂടിയാണ് അപര്‍ണ.