ന്യൂയോര്‍ക്ക്: റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ യൂത്ത് മിനിസ്ട്രിയുടെ ഉദ്ഘാടനം സിസ്റ്റര്‍ സിന്ധി, സിസ്റ്റര്‍ ഗ്രേസി (കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം) എന്നിവര്‍ നിര്‍വഹിച്ചു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് വികാരി ജോസ് ആദോപ്പിള്ളി യൂത്ത് മിനിസ്ട്രിയിലെ അംഗങ്ങളുടെ മെന്റര്‍ ആയി ഷോണ്‍, ജെന്നി വടകാട്ടുപുറത്തിനെ തിരഞ്ഞെടുത്തു. ഇടവകയില്‍ എല്ലാമാസവും ആദ്യ ഞായറാഴ്ച യുവാക്കള്‍ക്ക് വേണ്ടി ഇംഗ്ലീഷ് കുര്‍ബാനയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ:ജോസ് അറിയിച്ചു 

ഷിക്കാഗോ ക്‌നാനായ റീജിയന്റെ ലീഡേഴ്സ് ട്രെയിനിങ് പ്രോഗ്രാം ഡിസംബര്‍ 27 -29 ഷിക്കാഗോയില്‍ നടക്കും അതിനു ശേഷം യൂത്ത് മിനിസ്ട്രിയുടെ മറ്റു ഭാരവാഹികളെ ഇടവകയില്‍ നിന്ന് തിരഞ്ഞെടുക്കും. സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചിലെ ഇടവക അംഗങ്ങള്‍ പുതിയ യുവജന കൂട്ടായ്മയെ സ്വാഗതം ചെയ്തു.