ന്യൂജേഴ്‌സി: അഗനിശമന സേനാംഗങ്ങള്‍, ഇ.എം.ടി, ഫസ്റ്റ് ഡെ പോണ്ടേഴ്‌സ്, ഫ്രണ്ട്‌ലൈന്‍ വര്‍ക്കേഴ്‌സ്, അധ്യാപകന്‍ എന്നിവക്ക് സൗജന്യമായി ക്രിസ്തുമസ് ട്രീ വിതരണം ചെയ്യുന്നു.
ബ്രൂയ്ന്‍സ് സ്റ്റേഡിയം സോക്കര്‍ ഫീല്‍ഡ് പാര്‍ക്കിംഗ് ലോട്ടില്‍ നവംബര്‍ 28 ന് രാവിലെ പത്തുമണി മുതലാണ് വിതരണം നടക്കുക. തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.
1960 മുതല്‍ ഹഡ്‌സണ്‍ കൗണ്ടിയില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഡിറ്റി അലന്‍ ഫാമിലിയാണ് ഈ വര്‍ഷം പാന്‍ഡമിക്കിനെ നേരിടുന്നതും പ്രതിരോധിക്കുന്നതിനും ജീവന്‍പോലും പണയം വെച്ച് ആത്മാര്‍ത്ഥ പ്രവര്‍ത്തനം നടത്തി വരുന്ന എല്ലാ വിഭാഗം പ്രവര്‍ത്തകരെയും ആദരിക്കുന്നതിന് തീരുമാനിച്ചത്. ക്രിസ്മസ് ട്രീ വിതരണം സ്റ്റോക്കനുസരിച്ച് ആദ്യം വരുന്നവര്‍ക്കായിരിക്കും നല്‍കുക.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍