യോങ്കേഴ്സ്: ഹോട്ടല്‍ റോയല്‍ പാലസില്‍ അരങ്ങേറിയ യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ ഫാമിലി നെറ്റും ക്രിസ്മസ് ന്യൂഇയര്‍ ആഘോഷവും ഗംഭീരവിജയം. വൈകീട്ട് 5.30 നു ആരംഭിച്ച ആഘോഷപരിപാടികള്‍ പുതുമകൊണ്ടും വമ്പിച്ച ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.
വൈഎം.സി.എ.സെക്രട്ടറി ബെന്‍ കൊച്ചിക്കാരന്‍ സദസിനെ പരിചയപ്പെടുത്തി. പ്രസിഡന്റ് ഷോബി ഐസക് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ജോഫറിന്‍ ജോസ് ക്രിസ്മസ് ആശംസനേര്‍ന്നു. ഫോമാ നേതാക്കളായ ജിബി തോമസ്, പ്രദീപ് നായര്‍, രേഖ നായര്‍, രേഖ ഫിലിപ്പ്, എ. വി. വര്‍ഗീസ്, ഡോ.ജേക്കബ് തോമസ്, ജോണ്‍ സി വര്‍ഗീസ്, തോമസ്‌കോശി എന്നിവരും ഫൊക്കാന സാരഥികളായ ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രീസണ്‍ ജോണ്‍ ഐസക്, രാജു സ്‌കറിയ, ജോര്‍ജ് വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു .
വൈഎം.സി.എ.യുടെ പ്രവര്‍ത്തനങ്ങള്‍ പ്രിയപ്പെട്ട നിങ്ങളുടെ മുമ്പിലെത്തിക്കാന്‍ ഞങ്ങള്‍ തുടങ്ങിയെ പുതിയ വെബ്‌സൈറ്റ് തദവസരത്തില്‍ സിനിമ താരം മന്യ ഉദ്ഘടനം ചെയ്തു.
തുടര്‍ന്ന് വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറി. ജിത്തു കൊട്ടാരക്കരയും സംഘവും അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സ്, നാട്ട്യമുദ്ര കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ് എന്നിവ അരങ്ങേറി.
ജെസ്മോനും ശാലിനിയും ഗാനമേളയും കാഴ്ചവച്ചു. പരിപാടിക്ക് ലാലിനി കളത്തില്‍ എംസി ആയിരുന്നു. ചടങ്ങിന് സഞ്ജു കളത്തിപറമ്പില്‍ നന്ദി അറിയിച്ചു.
വാര്‍ത്ത അയച്ചത് : വിനോദ് കൊണ്ടൂര്‍