കാല്‍ഗറി: കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയുടെ ക്രിസ്മസ് കരോള്‍ സര്‍വീസ് 2021 ഡിസംബര്‍ 11 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് പള്ളിയില്‍ നടത്തപ്പടുന്നതാണ്. തത്സമയം തന്നെ പ്രോഗ്രാമിന്റെ ലൈവ് കാല്‍ഗറി പള്ളിയുടെ യുട്യൂബ് ചാനല്‍ വഴിയും കാണാവുന്നതാണ്. ആല്‍ബെര്‍ട്ട കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സര്‍വീസ് നടത്തപ്പെടുന്നത്.

കല്‍ഗറി ആംഗ്ലിക്കന്‍ ഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് ഗ്രഗോറി കേര്‍-വില്‍സണ്‍ മുഖ്യഅതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കുകയും ചെയ്യുന്നതായിരിക്കും. കാല്‍ഗറി ഇടവക കൊയര്‍ മെംബേര്‍സ് നേതൃത്വം നല്‍കുന്ന കരോള്‍ സംഗീതവിരുന്നും മറ്റു സ്‌പെഷ്യല്‍ പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്.

കാല്‍ഗറി മാര്‍ത്തോമാ ഇടവക യൂട്യൂബ് ചാനല്‍ : www.youtube.com/channel/UCbtWo_38hkh8eJJ5yi9VR2Q

വാര്‍ത്ത അയച്ചത് : ജോസഫ് ജോണ്‍ കാല്‍ഗറി