ന്യൂജേഴ്‌സി(യു.എസ്): നോര്‍ത്ത് ന്യൂജേഴ്‌സിയിലെ എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ക്രിസ്മസ്സ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ 2020 ജനുവരി 5 ന് വൈകീട്ട് 5 മണിക്ക് ബര്‍ഗന്‍ഫീല്‍ഡ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ വെച്ച് (34 Delford Ave., Bergenfield, NJ 07621) നടത്തപ്പെടുന്നതാണ്.
ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയിലെ ബിഷപ്പ് ഡോ.സി.വി.മാത്യു മുഖ്യാതിഥിയായി ക്രിസ്മസ് നവവത്സര സന്ദേശം നല്‍കും. വിവിധ ക്രിസ്തീയ ദേവാലയങ്ങളില്‍നിന്നുള്ള ഗായകസംഘങ്ങളും ബി.സി.എം.സി. ഗായകസംഘവും ക്രിസ്മസ്സ് കരോള്‍ ഗാനങ്ങളാലപിക്കും. ഫെലോഷിപ്പ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
എഡിസന്‍ മാത്യു - (201) 207 8942
സെബാസ്റ്റ്യന്‍ ജോസഫ് -് (201) 599 9228
അജു തര്യന്‍ - (201) 724 9117
സുജിത് ഏബ്രഹാം - (201) 496 4636
രാജന്‍ മോഡയില്‍ - (201) 674 7492