ന്യൂജേഴ്‌സി: നോര്‍ത്ത് ന്യൂജേഴ്‌സിയിലെ എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ക്രിസ്തുമസ്സ് ന്യൂഇയര്‍ ആഘോഷങ്ങള്‍ 2019 ജനുവരി 6 ന് വൈകീട്ട് ബര്‍ഗന്‍ഫീല്‍ഡ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ വെച്ച് (34 Delford Ave., Bergenfield, NJ 07621) നടത്തപ്പെടുന്നതാണ്.
മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി ക്രിസ്തുമസ് നവവത്സര സന്ദേശം നല്‍കും. വിവിധ ക്രിസ്തീയ ദേവാലയങ്ങളില്‍നിന്നുള്ള ഗായകസംഘങ്ങളും ബി. സി. എം. സി. ഗായകസംഘവും ക്രിസ്തുമസ്സ് കരോള്‍ ഗാനങ്ങളാലപിക്കും.
കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ്മാ, സി. എസ്. ഐ., ഇവാഞ്ചലിക്കല്‍, ബ്രദറന്‍, പെന്തക്കോസ്റ്റല്‍ തുടങ്ങി എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടേയും ഐക്യവേദിയായി മൂന്നു പതിറ്റാണ്ടുകളിലേറെക്കാലം സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്ന ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് അംഗീകൃത ചാരിറ്റബിള്‍ സംഘടനകൂടിയാണ്. ഈ കാലയളവില്‍ നോര്‍ത്ത് ന്യൂജേഴ്‌സിയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി ക്രിസ്ത്യാനികള്‍ക്ക് സഭാവ്യത്യാസമില്ലാതെ ഒരുമിച്ച് ആരാധിക്കുവാനും ജീവകാരുണ്യ സേവനങ്ങളിലേര്‍പ്പെടുവാനും സംഘടന വേദിയൊരുക്കി. തുടര്‍ന്നും ഈ സംഘടനയിലൂടെ ക്രിസ്തീയ ഐക്യം അനുഭവിച്ചറിയുവാനും കൂട്ടായ്മ ആചരിക്കുവാനും എല്ലാവരെയും ക്രിസ്തുവേശുവിന്റെ ധന്യ നാമത്തില്‍ ആഹ്വാനം ചെയ്യുന്നുവെന്നും എല്ലാവരും കുടുംബസമേതം പങ്കെടുത്ത് ഈ വര്‍ഷത്തെ ക്രിസ്തുമസ് നവവത്സരാഘോഷം വിജയപ്രദമാക്കണമെന്നും ബി.സി. എം.സി. ഫെലോഷിപ്പിന്റെ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
എഡിസന്‍ മാത്യു - (201) 207 8942
സെബാസ്റ്റ്യന്‍ ജോസഫ് - (201) 599 9228
അജു തര്യന്‍ - (201) 724 9117