ഹൂസ്റ്റണ്‍: കേരള റൈററേഴ്‌സ് ഫോറത്തിന്റെ ജനുവരി മാസത്തിലെ സമ്മേളനത്തില്‍ ഈശോ ജേക്കബ് ലാംഗ്വേജിന്റെ വര്‍ക് ഷോപ്പ് നടത്തി. ഇംഗ്ലീഷ് മലയാളം ഭാഷയുടെ അടിസ്ഥാനത്തില്‍ നടത്തിയ വര്‍ക് ഷോപ്പ് വിജ്ഞാനപ്രദമായിരുന്നു.

ജോസഫ് തച്ചാറ പുതുനേതാക്കള്‍ എന്നതിനെക്കുറിച്ച് ഒരു കവിത അവതരിപ്പിച്ചു. ബാബു കുരവയ്ക്കല്‍ വൈകിയെത്തിയ വസന്തം എന്ന കവിത ചൊല്ലി. പ്രസി.ഡോ.സണ്ണി എഴുമറ്റൂര്‍ അധ്യക്ഷത വഹിച്ചു. ജോണ്‍ മാത്യു മോഡറേറ്ററായി പ്രവര്‍ത്തിച്ചു. സെക്രട്ടറി ഡോ.മാത്യു വൈരമണ്‍ നന്ദി രേഖപ്പെടുത്തി. നൈനാന്‍ മാത്തുള്ള, ജോണ്‍ കൂന്തറ, ജോര്‍ജ് പാം, ജോസ് മാത്യു, മേരി കൂരവയ്ക്കല്‍, ബോബി മാത്യു, കുര്യന്‍ മ്യാലില്‍, ടോം വിരിപ്പന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

വാര്‍ത്ത അയച്ചത് : മാത്യു വൈരമണ്‍