അറ്റ്ലാന്റാ: അറ്റ്ലാന്റാ ടാലന്റ് അരീനയും ഫ്ളവേഴ്സ് ടിവി യുഎസ്എയും സംയുക്തമായി ലോക വനിതാ ദിനത്തിന്റെ ഭാഗമായി അറ്റ്ലാന്റയിലെ മലയാളി വനിതാ ഡോക്ടര്‍മാരെ ആദരിച്ചു.

പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ.മാത്യു കണ്ടത്തില്‍ ആയിരുന്നു മുഖ്യാതിഥി. തദവസരത്തില്‍ അറ്റ്ലാന്റാ ടാലന്റ് അരീനയുടേയും ഫ്ളവേഴ്സ് ടിവി യു.എസ്എയുടെയും ഉപഹാരം ഡോക്ടര്‍മാര്‍ക്ക് നല്‍കി. എടിഎ കോര്‍ഡിനേറ്റര്‍ സച്ചിന്‍ ദേവ് ജനാര്‍ദനന്‍ നന്ദി ആര്‍പ്പിച്ചു. മറ്റു കോര്‍ഡിനേറ്റേഴ്സ് ആയ മനു കോശി, അനില്‍ നായര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. റിലയബിള്‍ അക്കൗണ്ടിംഗ് ഗ്രൂപ്പിന്റെ എബ്രഹാം അഗസ്തി സ്പോണ്‍സര്‍ ചെയ്ത ഈ പരിപാടി പാം പാലസ് ഇന്ത്യന്‍ റസ്റ്റോറന്റിലാണ് നടത്തപ്പെട്ടത്.

ജോയിച്ചന്‍ പുതുക്കുളം