ന്യൂയോര്‍ക്ക്: പ്രകൃതിദത്ത മാര്‍ഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണമെന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പ്രവാസി മലയാളി ഫെഡറേഷന്‍ എന്‍ആര്‍കെ ഓള്‍ ഇന്ത്യ കമ്മിറ്റി ജൂലായ് 24 ന് സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കേരള റവന്യൂ വകുപ്പ് മന്ത്രി.

എന്‍ആര്‍കെ കോര്‍ഡിനേറ്റര്‍ അഡ്വക്കറ്റ് പ്രേമ മേനോന്‍ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

വൈറസുകള്‍ പല രൂപത്തില്‍ ഭാവത്തില്‍ ഇനിയും പ്രത്യക്ഷപ്പെടാം. ഓരോ തരം വൈറസിനോടും പൊരുതേണ്ടത് നമ്മുടെ ശരീരം തന്നെയാണ്. അപ്പോള്‍ ആ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശക്തി സ്ഥിരപ്പെടുത്തുക എന്നത് മാത്രമാണ് കരണീയമെന്നു തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ചടങ്ങിലെ മുഖ്യ അതിഥി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ഷൈലജ ടീച്ചര്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കോവിഡ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഷൈലജ ടീച്ചര്‍ വിശദീകരിച്ചു.

വെബിനാറിന്റെ മുഖ്യപ്രഭാഷകനായ തിരൂര്‍ പ്രകൃതി ഗ്രാമം ചീഫ് നാച്ചുറല്‍ ഹൈജീനിസ്റ്റ് ഡോ.പി.എ.രാധാകൃഷ്ണന്‍ സ്വാഭാവിക പ്രതിരോധം എങ്ങനെ ആര്‍ജിക്കുക എങ്ങനെ ആരോഗ്യവാനായി ഇരിക്കാം അതിനായി നമ്മുടെ പല ധാരണകളും, മിഥ്യാധാരണകളും തിരുത്തിക്കുറിക്കേണ്ടതുണ്ട്. അറിയുക, എന്താണ് സ്വാഭാവിക പ്രതിരോധത്തിനുള്ള പ്രകൃതിജീവന മാര്‍ഗങ്ങള്‍. വ്യായാമം, ഭക്ഷണം, വിശ്രമം എന്നിങ്ങനെ മനുഷ്യ ശരീരത്തിനാവശ്യമായ രീതികളിലൂടെ മരുന്നില്ല ജീവിതത്തിലേക്ക് നമ്മെ എങ്ങിനെ മാറ്റിയെടുക്കാം. ഈ വിഷയത്തില്‍ അദ്ദേഹം വിശദമായ ക്ലാസ് എടുത്തു.

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സെമിനാറിന് ആശംസകള്‍ അറിയിച്ച, പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാ പിന്തുണയും വാഗ്ദാനം ചെയുകയും ചെയ്തു.

എസ് സുരേന്ദ്രന്‍ ഐപിഎസ്, പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യരക്ഷാധികാരി മോണ്‍സന്‍ മാവുങ്കല്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ ജോര്‍ജ്ജ് പഠിക്കക്കുടി, എന്‍ആര്‍കെ കോര്‍ഡിനേറ്റര്‍ അഡ്വ.പ്രേമ മേനോന്‍, പ്രസിഡന്റ് ബിനു തോമസ്, ജനറല്‍ സെക്രട്ടറി അജികുമാര്‍ മേടയില്‍, വൈസ് പ്രസിഡന്റ് കെആര്‍ മനോജ്, ജോയിന്‍ സെക്രട്ടറി അനില്‍കുമാര്‍, ട്രഷറര്‍ തോമസ്, കേരള സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ബിജു കെ തോമസ്, ബേബി മാത്യു, ജഷീന്‍ പാലത്തിങ്കല്‍, മീഡിയ കോര്‍ഡിനേറ്റര്‍ പി.പി.ചെറിയാന്‍, ഉദയകുമാര്‍, അനിതാ പുല്ലയില്‍, തുടങ്ങിയവര്‍ സംസാരിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍