ഷിക്കാഗോ: ലോക മലയാളികള്‍ക്ക് പുതുവത്സര സമ്മാനമായി പ്രശസ്ത മനശാസ്ത്രജ്ഞ ലിസി ഷാജഹാന്‍ എംപാഷ ഗ്ലോബലിനൊപ്പം. ആരോഗ്യപരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുന്നതിന് എംപാഷ ഗ്ലോബല്‍ നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 20ന് സംഘടിപ്പിക്കുന്ന വെബിനാറിലാണ് ലിസി ഷാജഹാനെത്തുന്നത്. വെബിനാര്‍ തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡോ.ദിവ്യ വി.ഗോപിനാഥ് ഐപി.എസ് ഉദ്ഘാടനം ചെയ്യും. കര്‍മരംഗത്ത് കരുത്തുറ്റ പ്രതീകമായ ദിവ്യ വി.ഗോപിനാഥ് മെഡിക്കല്‍ ഡോക്ടര്‍ കൂടിയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ദിവ്യ. വി.ഗോപിനാഥ് നേതൃത്വം നല്‍കുന്നത്.

സൈക്കോളജിസ്റ്റ്, ലൈഫ് കോച്ച്, സെലിബ്രിറ്റി മെന്റര്‍, എഴുത്തുകാരി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ലിസി ഷാജഹാന്‍ സ്ത്രീകളുടെ ജീവിത ലക്ഷ്യങ്ങളെ നിര്‍വചിച്ച് നല്‍കുന്ന മിഷനുമായി മുന്നോട്ടു പോവുകയാണ്. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചിട്ടുള്ള ഇവര്‍ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ അമരക്കാരി കൂടിയാണ്. പത്ത് ലക്ഷത്തിലധികം ആളുകള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ജീവിതോദ്ദേശം സാര്‍ത്ഥമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ് വരുന്ന 5 വര്‍ഷത്തിനുള്ളില്‍ ലക്ഷ്യമിടുന്നത്. എക്കാലവും പഠിച്ചു കൊണ്ടേയിരിക്കുക എന്ന ലക്ഷ്യത്തോടെ കര്‍മപഥത്തില്‍ തിളങ്ങുന്ന ലിസി മനശ്ശാസ്ത്രത്തിന്റെ നിരവധി മേഖലകളില്‍ സജീവ പ്രവര്‍ത്തകയാണ്. കൗണ്‍സിലര്‍, ഗ്രൂമര്‍, ട്രയിനര്‍ എന്നീ മേഖലയില്‍ നിരവധി വര്‍ഷത്തെ അനുഭവ സമ്പത്താണ് ഇവര്‍ക്കുള്ളത്. കുടുംബങ്ങളിലെ അസ്വാരസ്യങ്ങള്‍ കൂടി വരുന്ന ഇക്കാലത്ത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും ആരോഗ്യപരമായ കുടുംബാന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാമെന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ വെബിനാറിലൂടെ ലിസി ഷാജഹാന്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ബെന്നി വാച്ചാച്ചിറ - 847 322 1973
വിനോദ് കൊണ്ടൂര്‍ - 313 208 4952