ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഫെബ്രുവരി 13 ന് (ഈസ്റ്റേണ്‍ സമയം) രാവിലെ 11 മണിക്ക് 'ചലഞ്ചസ് ഫോര്‍ ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് ഇന്‍ ടുഡേയ്‌സ് ഇന്ത്യ' എന്ന വിഷയത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. മുഖ്യ പ്രഭാഷണം നടത്തുന്നത് ന്യൂ തെയോളോജിക്കല്‍ സെമിനാരി ടെഹ്റാഡൂണ്‍ ഇന്ത്യാ സ്ഥാപകനും പ്രസിഡന്റുമായ ഡോ.ജോര്‍ജ് സി കുരുവിളയാണ്.

സൂം പ്ലാറ്റ്ഫോമിലൂടെയുള്ള വെബിനാറില്‍ പങ്കെടുക്കുന്നതിന് 873 9814 3246 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ഈസ്റ്റേണ്‍ സമയം 13 രാവിലെ 11 നും, ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാത്രി 9:30 നുമാണ്. വെബിനാര്‍ യുട്യൂബിലും, ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.fiacona.org

കോശി ജോര്‍ജ് - 7183148171

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍