Vibhav Mittal Sworn in as First South Asian Judge on Orange County Superior Courtഓറഞ്ച് കൗണ്ടി (കാലിഫോര്‍ണിയ): ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി വിഭവ് മിത്തല്‍ കാലിഫോര്‍ണിയ സൂപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായി സെപ്റ്റംബര്‍ 10 ന് സത്യപ്രതിജ്ഞ ചെയ്തു.

കാലിഫോര്‍ണിയ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യന്‍ കൂടിയാണ് ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണിയായ വിഭവ് മിത്തല്‍. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസമാണ് മിത്തലിനെ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായി നിയമിച്ചത്.

ഇതിന് മുമ്പ് സാന്റാ അന്നായിലുള്ള യു.എസ്.അറ്റോര്‍ണി ഓഫീസില്‍ അസിസ്റ്റന്റ് യുണൈറ്റഡ് സ്റ്റേറ്റ് അറ്റോര്‍ണിയായിരുന്നു. പത്തുവര്‍ഷം ഫെഡറല്‍ പ്രോസിക്യൂട്ടറുമായി പ്രവര്‍ത്തിച്ചിരുന്നു.

ഏഷ്യന്‍ അമേരിക്കന്‍ പസഫിക്ക് ഐലന്റ് കമ്മ്യൂണിറ്റിയിലും സൗത്ത് ഏഷ്യന്‍ ബാര്‍ ബോര്‍ഡ് മെംബറായും മിത്തല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005 ല്‍ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്നും ബി.എഡും 2008 ല്‍ ന്യൂയോര്‍ക്ക് സ്‌കൂള്‍ ഓഫ് ലോയില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി.

മിത്തലിന്റെ പുതിയ സ്ഥാനലബ്ധിയില്‍ സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍ അഭിനന്ദിച്ചു. ലോ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച മിത്തല്‍ കഠിന പ്രയത്നവും ആത്മാര്‍ത്ഥതയും കൊണ്ടാണ് ഉന്നതപദവിയിയെത്തിയതെന്ന് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍