വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ വംശജയും അറ്റോര്‍ണിയുമായ വനിതാ ഗുപ്തയെ അസോസിയേറ്റ് അറ്റോര്‍ണി ജനറലായി സെനറ്റ് അംഗീകരിച്ചു. ഏപ്രില്‍ 21 നായിരുന്നു ഇതുസംബന്ധിച്ച് സെനറ്റില്‍ വോട്ടെടുപ്പു നടന്നത്. ബൈഡന്റെ നോമിനിയായ വനിതാ ഗുപ്തക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നാല്പത്തൊമ്പത് അംഗങ്ങള്‍ വോട്ടു ചെയ്തപ്പോള്‍ 51 പേര്‍ അനുകൂലമായി വോട്ടു രേഖപ്പെടുത്തി. ഇരു കക്ഷികളുടെയും സെനറ്റര്‍മാരുടെ സംഖ്യ 50 ആണെന്നിരിക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സെനറ്റര്‍ ലിസമര്‍ക്കോസ്‌ക്കി (അലാസ്‌ക) വനിതാ ഗുപ്തക്കനുകൂലമായി വോട്ടു ചെയ്തതാണ്. വൈസ് പ്രസിഡന്റ് കമലാഹാരിസിന്റെ കാസ്റ്റിംഗ് വോട്ട് ഒഴിവാക്കിയത്. സെനറ്റില്‍ 50-50 വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കമലാഹാരിസിന്റെ വോട്ട് വിജയിക്കാന്‍ ആവശ്യമായിരുന്നു. 2021 ജനുവരി 7 നായിരുന്നു ബൈഡന്‍ ഇവരെ ഈ സ്ഥാനത്തോക്ക് നിര്‍ദേശിച്ചത്. ഒബാമയുടെ ഭരണത്തില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സിവില്‍ റൈറ്റ്‌സ് വിഭാഗത്തിന്റെ അധ്യക്ഷനായി വനിതാ ഗുപ്ത പ്രവര്‍ത്തിച്ചിരുന്നു.

വനിതാ ഗുപ്തയുടെ പല തീരുമാനങ്ങളും വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അപ്രീതി സമ്പാദിക്കുന്നതിനിടയാക്കി. 1974 നവംബര്‍ 15 ന് ഫിലാഡല്‍ഫിയായിലായിരുന്നു ഇവരുടെ ജനനം. രാജീവ് ഗുപ്ത - കമലാവര്‍ഷിനി ദമ്പതികളുടെ മകളാണ്. ഇവര്‍ ഇന്ത്യയില്‍ നിന്നും കുടിയേറിയവരാണ്. ബിരുദവും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ലോ കോളേജില്‍ നിന്ന് നിയമബിരുദവും കരസ്ഥമാക്കി.

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ട് യൂണിയനില്‍ സ്റ്റാഫ് അറ്റോര്‍ണിയായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍