ന്യൂയോര്‍ക്ക്: വടശ്ശേരിക്കര സംഗമം ഓഫ് യു.എസ്.എയുടെ വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 28-നു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ (Santoor Indian Restaurant, 257 -05 Union Turn Pike, Glen Oaks, Newyork 11004) വച്ചു നടത്തും.

വടശ്ശേരിക്കര സ്വദേശിയും എപ്പിഫനി മാര്‍ത്തോമാ ഇടവക വികാരിയുമായ റവ. ജോഗി തോമസ് ആണ് മുഖ്യാതിഥി. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും. വടശ്ശേരിക്കരയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ നിവാസികളേയും ഭാരവാഹികള്‍ സാദരം ക്ഷണിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ തോമസ് (631 754 3811), തോമസ് മാത്യു (516 737 4092), അന്നമ്മ ഫിലിപ്പ് (516 326 1872), അന്നമ്മ കോശി (516 334 8367). 

വാര്‍ത്ത അയച്ചത്; ജോയിച്ചന്‍ പുതുക്കുളം