ന്യൂയോര്‍ക്ക്: റോക്‌ലാന്റ് കൗണ്ടിക്ക് പുറകെ ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു. ബ്രൂക്കിനിലെ ചില പ്രത്യേക ഭാഗങ്ങളിലുള്ളവര്‍ നിര്‍ബന്ധമായും മീസെല്‍സ് പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണമെന്ന് ഏപ്രില്‍ 9 ന് സിറ്റിയുടെ ഉത്തരവില്‍ പറയുന്നു.

ഉത്തരവ് ലംഘിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിറ്റിയില്‍ ആദ്യമായാണ് നിര്‍ബന്ധിത വാക്‌സിനേഷനുള്ള ഉത്തരവിറക്കുന്നത്.

മീസെല്‍സ് വ്യാപകമായി പടര്‍ന്നതിനെത്തുടര്‍ന്നാണ് പുതിയ നടപടി. 250 ലധികം പേര്‍ക്ക് മീസെല്‍സ് രോഗം കണ്ടെത്താനായി. ന്യൂയോര്‍ക്ക് മേയര്‍ ബിന്‍ ഡി ബ്ലാസിയെ പറഞ്ഞു. പതിനെട്ടുവയസിനു താഴെയുള്ളവര്‍ക്കാണ് കൂടുതല്‍ രോഗബാധയുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. രോഗം ബാധിച്ചവരുമായി ബന്ധപ്പെടുന്നവരിലും രോഗം പകരുന്നതിനുള്ള സാധ്യതകള്‍ വളരെയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

സിറ്റി ഇമ്യൂണൈസേഷന്‍ സെന്ററുകളിലും ഹോസ്പിറ്റലുകളിലും പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാണ്. 

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍