കൊച്ചി: യുണൈറ്റഡ് സ്റ്റേറ്റ്സ് എയര്‍ഫോഴ്സ് ചീഫ് ഡേവിഡ് എല്‍ ഗോള്‍ഡ്ഫിന്‍ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളത്തിലെത്തി. ഇന്ത്യയുടെ അഭിമാന എയര്‍ക്രാഫ്റ്റായ തേജസ്സിനെക്കുറിച്ച് പഠിക്കുന്നതിനും പരിശീലനപറക്കല്‍ നടത്തുന്നതിനുമാണ് കഴിഞ്ഞ വാരാന്ത്യം ജോഡ്പൂരില്‍ എത്തിയത്.
ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത് യു.എസ്. എയര്‍ഫോഴ്സും ഇന്ത്യന്‍ എയര്‍ഫോഴ്സും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനാണെന്ന് ചീഫ് ഫേസ്ബുക്കില്‍ കുറിച്ചു.
വാര്‍ത്ത അയച്ചത് : പി.പി. ചെറിയാന്‍