ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍ ഓഗസ്റ്റ് 28 ന് വിശുദ്ധ പത്താം പീയൂസ് പാപ്പയുടെ തിരുനാള്‍ ആചരിച്ചു. നവ വൈദികനും, ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിന്റെ അസിസ്റ്റന്റ് വികാരിയുമായ ഫാ.ജോസഫ് തച്ചാറയുടെ മുഖ്യകാര്‍മികത്വത്തിലും, ഫൊറോനാ വികാരി ഫാ.എബ്രാഹം മുത്തോലത്തിന്റെ സഹകാര്‍മ്മികത്വത്തിലുമാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. മുത്തോലത്തച്ചന്റെ കാര്‍മികത്വത്തിലുള്ള ലദീഞ്ഞോടെ തിരുനാളിന് ആരംഭം കുറിച്ചു.  

ഇറ്റലിയിലെ ഏറ്റവും ദാരുണമായ ഭൂകമ്പത്തിനുശേഷം റോമിന്റെ വാതിലുകള്‍ ശുശ്രുഷകള്‍ക്കായി തുറന്ന് സഹായ സഹകരണങ്ങള്‍ നല്‍കിയ പാപ്പ സേവനത്തിന്റെ മാതൃക ലോകത്തിന് കാണിച്ച് കൊടുത്തുവെന്നും ഉദ്ബോധിപ്പിച്ചു. പാപ്പായുടെ തിരുനാളിന് പ്രസുദേന്ദിമാരാകുകയും ചെയ്ത ജൈമോന്‍ & ഷൈനി നന്ദികാട്ട് കുടുംബാംഗങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ എബ്രഹാം അരിച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേത്യത്വം നല്‍കി.

വാര്‍ത്തയും ഫോട്ടോയും : ബിനോയി സ്റ്റീഫന്‍ കിഴക്കനടി