ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസ് ക്‌നാനായ ദൈവാലയത്തില്‍ പരിശുദ്ധ കന്യക മാതാവിന്റെ ജന്മദിനം ആചരിച്ചു. നോമ്പാചരണത്തിന്റെ സമാപന ദിനത്തില്‍ രാവിലെ നടന്ന വിശുദ്ധബലിയില്‍ ഇടവക വികാരി മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, അസി.വികാരി ഫാ.ബിന്‍സ് ചേത്തലില്‍ കാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവകയിലെ എല്ലാ മേരി നാമധാരികളെ ആദരിക്കുകയും വെഞ്ചിരിച്ച പരിശുദ്ധ അമ്മയുടെ ഛായാചിത്രം സമ്മാനിക്കുകയും ചെയ്തു. പരി. അമ്മയുടെ ജനനതിരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഏവരും കേക്ക് മുറിച്ച് മധുരം പങ്കിടുകയും സമാപനത്തില്‍ മേരി നാമധാരികളില്‍ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയോടൊപ്പം പരിശുദ്ധ അമ്മയുടെ തിരുസ്വരൂപ മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി വണങ്ങുകയും ചെയ്തു.

വാര്‍ത്ത അയച്ചത് : സ്റ്റീഫന്‍ ചൊള്ളമ്പേല്‍