മയാമി: സൗത്ത് ഫ്ളോറിഡ സെന്റ് ജൂഡ് ക്നാനായ ദേവാലയത്തില്‍ ഇടവക മധ്യസ്ഥന്‍ വി.യൂദാ തദേവൂസിന്റെ തിരുന്നാളിനോടനുബന്ധിച്ച് ഒമ്പതു ദിവസത്തെ നൊവേനയും, പരിശുദ്ധ കന്യകാ മറിയത്തിന്റെ പത്തുദിവസത്തെ ജപമാല സമര്‍പ്പണവും ഒക്ടോബര്‍ 19-മുതല്‍ ആരംഭിച്ചു. ഇടവകയിലെ കൂടാരയോഗങ്ങളായിരുന്നു ഓരോ ദിവസത്തെ നൊവേനയും കാഴ്ച സമര്‍പ്പണവും ഏറ്റു നടത്തിയത്. 

ഇടവക വികാരി ഫാ.സുനി പടിഞ്ഞാറേക്കര കൊടി ഉയര്‍ത്തിയതോടെ തിരുനാളിനു തുടക്കമായി. തുടര്‍ന്നു നടന്ന ദിവ്യബലിക്കും നൊവേനയ്ക്കും ന്യൂയോര്‍ക്ക് റോക്ക്ലാന്റ് സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി ഫാ.ജോസ് ആദോപ്പള്ളില്‍ മുഖ്യകാര്‍മികനായി. ഫാ.സ്റ്റീഫന്‍ വെട്ടുവേലില്‍ വചന സന്ദേശം നല്‍കി. 

thirunnal

ദിവ്യബലിക്ക് ഷിക്കാഗോ രൂപതാ ക്നാനായ റീജിയന്‍ വികാരി ജനറാള്‍ ഫാ.തോമസ് മുളവനാല്‍ മുഖ്യകാര്‍മികനായി ദിവ്യബലി അര്‍പ്പിക്കുകയും, ഫാ.പത്രോസ് ചമ്പക്കര വചന സന്ദേശം നല്‍കുകയും ചെയ്തു. ദിവ്യബലിക്കുശേഷം നടന്ന സ്നേഹവിരുന്നില്‍ എല്ലാവരും സംബന്ധിക്കുകയും തുടര്‍ന്നു പ്രായഭേദമെന്യേ ഇടവകാംഗങ്ങളുടെ വിവിധയിനം കലാപരിപാടികളും കലാസന്ധ്യയ്ക്കു മാറ്റുകൂട്ടി. 

തിരുനാളിന്റെ മുഖ്യദിനത്തില്‍ ഫാ.സ്റ്റീഫന്‍ വെട്ടുവേലിയുടെ മുഖ്യ കാര്‍മികത്വത്തിലും, ഫാ.തോമസ് മുളവനാല്‍, ഫാ.പത്രോസ് ചമ്പക്കര, ഫാ.മാത്യു തുണ്ടത്തില്‍, ഫാ.സുനി പടിഞ്ഞാറേക്കര എന്നിവരുടെ സഹകാര്‍മികത്വത്തിലും ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാന നടന്നു. വികാരി ജനറാള്‍ ഫാ.തോമസ് മുളവനാല്‍ തിരുനാള്‍ സന്ദേശം നല്‍കി. ദിവ്യബലിക്കുശേഷം ചെണ്ടമേളത്തിന്റേയും, വ്യത്യസ്തമായ ബാന്റുമേളത്തിന്റേയും അകമ്പടിയോടെ രൂപങ്ങളും കുരിശുകളും മുത്തുക്കുടകളും വഹിച്ചുകൊണ്ട് ആഘോഷമായ പ്രദക്ഷിണം നടത്തി. പ്രദക്ഷിണത്തിനുശേഷം സ്നേഹവിരുന്നിലും എല്ലാവരും സംബന്ധിച്ചു. 

പതിവുപോലെ ഈവര്‍ഷവും നൊവേനയുടെ ആരംഭദിവസം വി. യൂദാശ്ശീഹായുടെ കഴുത്തിലണിയിച്ച ഏലയ്ക്കാ മാലയുടെ ജനകീയ ലേലംവിളി നടത്തുകയുണ്ടായി. തിരുനാള്‍ പ്രസുദേന്തി സിബി & ഷീന ചാണാശേരി ദമ്പതികള്‍ 25,500 (ഇരുപത്തയ്യായിരത്തി അഞ്ഞൂറ്) ഡോളറിനു ഏലയ്ക്കാ മാല കരസ്ഥമാക്കി. തിരുനാളും, കലാസന്ധ്യയും ഭംഗിയായി നടത്തുന്നതിനു ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കരയോടൊപ്പം കൈക്കാരന്മാരായ ജോസഫ് പതിയില്‍, അബ്രഹാം പുതിയിടത്തുശേരി, കലാസന്ധ്യ കോര്‍ഡിനേറ്റര്‍മാരായ ജോണി ഞാറവേലില്‍, രമ്യ പവ്വത്തില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗം ഭാരവാഹികള്‍, സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്സ്, വിവിധ തിരുനാള്‍ കമ്മിറ്റികള്‍, ഡി.ആര്‍.ഇ സുബി പനന്താനത്ത്, ജയ്മോന്‍ അറയ്ക്കല്‍, തോമസ് കണിച്ചാട്ടുതറ, ലോറന്‍സ് മുടിക്കുന്നേല്‍, ബേബിച്ചന്‍ പാറാനിക്കല്‍, ടോമി പുത്തുപ്പള്ളില്‍, മേയമ്മ കണിച്ചാട്ടുതറ, പുഷ്പ ഞാറവേലില്‍, ജെയ്നമ്മ മുടിക്കുന്നേല്‍ തുടങ്ങിയവരും അക്ഷീണം പ്രയത്നിച്ചു. 

തിരുന്നാള്‍ സമാപന ദിവസം സെമിത്തേരി സന്ദര്‍ശനവും തുടര്‍ന്നു ദിവ്യബലിയും അര്‍പ്പിച്ചു തിരുനാള്‍ ചടങ്ങുകള്‍ പര്യവസാനിച്ചു.

ജോയിച്ചന്‍ പുതുക്കുളം