ഓസ്റ്റിന്‍: ഗ്രെയ്റ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്റെ (GAMA) ആഭിമുഖ്യത്തില്‍ നടന്ന ടെന്നീസ് ടൂര്‍ണമെന്റില്‍ നീരജ് കെ എം ചാമ്പ്യന്‍പട്ടമണിഞ്ഞു. ഫൈനലില്‍ മനേഷ് ശശിധരനെയാണ് നീരജ് തോല്പിച്ചത്. ആദ്യ സെറ്റ് മനേഷ് നേടിയെങ്കിലും ശക്തമായ തിരിച്ചു വരവിലൂടെ  നീരജ് വിജയം കരസ്ഥമാക്കുകയായിരുന്നു. 

ഡബിള്‍സ് വിഭാഗത്തില്‍  അനിമോന്‍ ജോസ്/രാജേഷ് കുരിയപറംബില്‍, വിക്രം അയ്യര്‍/ചിരഞ്ജിത് ടീമുകള്‍ ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു.

സമ്മാനദാന ചടങ്ങില്‍ ഗാമയുടെ മുന്‍ ബോര്‍ഡ് അംഗങ്ങള്‍  - ഗോവിന്ദന്‍ നമ്പൂതിരി , കര്‍മചന്ദ്രന്‍ എന്നിവര്‍ ഡബിള്‍സ് വിജയികള്‍ക്കും ഗാമയുടെ സ്‌പോര്‍ട്‌സ് ടീം കോര്‍ഡിനേറ്റര്‍ രമേഷ് ചന്ദ്ര സിംഗിള്‍സ് വിജയികള്‍ക്കും മെഡലുകള്‍ സമ്മാനിച്ചു. ഗാമയുടെ പ്രസിഡന്റ് ശങ്കര്‍ ചന്ദ്രമോഹന്‍ നന്ദി പ്രകടിപ്പിച്ചു. 

വാര്‍ത്ത അയച്ചത് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍