ഫീനിക്‌സ്: കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യ സ്വാമി ചിദാനന്ദപുരി സ്വാമികളുടെ പ്രഭാഷണവും, ധര്‍മ്മസംവാദവും ഈ വരുന്ന വ്യാഴാഴ്ച ഫെബ്രുവരി 14 ന് അരിസോണയില്‍ നടക്കും. 

ടെമ്പേ സിറ്റിയിലെ പ്രസിദ്ധമായ ശ്രീ വെങ്കടകൃഷ്ണ ക്ഷേത്രത്തില്‍ വൈകുന്നേരം 5:30 മുതല്‍ 8 മണി വരെയാണ് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രഭാഷണം ഇംഗ്ലീഷിലാണ് ക്രമീകരിച്ചിരിക്കുന്നത്. വൈകീട്ട് 5:30ന് സ്വാമിജിയെ അരിസോണയിലെ വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികളും മറ്റു സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനാ നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. 

സ്വാമികളുടെ ഭക്തിപ്രഭാഷണത്തിനുശേഷം ദീപാരാധനയും തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് ലഘുഭക്ഷണവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ശ്രീജിത്ത് ശ്രീനിവാസനാണ് ഈ പരിപാടിയുടെ മുഖ്യ സംയോജകനായി പ്രവര്‍ത്തിക്കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

സുരേഷ് നായര്‍ : 623-455-1553
ഷാനവാസ് കാട്ടൂര്‍ : 480-577-3009 
പ്രസാദ് കോരന്നെ : 602-427-8863

വാര്‍ത്ത അയച്ചത് : മനു നായര്‍