വാഷിങ്ടണ്‍ ഡിസി: ടോക്യോ ഒളിമ്പിക്‌സ് ഉദ്ഘാടനചടങ്ങില്‍ അമേരിക്കന്‍ പതാക വാഹകരായി വുമന്‍സ് ബാസ്‌ക്റ്റ് ബോള്‍ സ്റ്റാര്‍ സുബേര്‍ഡ്, ബേസ് ബോള്‍ സ്റ്റാര്‍ എഡ്ഡി അല്‍വാറസ് എന്നിവരെ തിരഞ്ഞെടുത്തു. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പങ്കെടുത്ത രാഷ്ട്രങ്ങളുടെ പതാക ഉദ്ഘാടന ചടങ്ങില്‍ ഒരു പുരുഷ അത്‌ലറ്റും വനിതാ അത്‌ലറ്റും ഒന്നിച്ച് പിടിക്കുന്നതിന് അനുമതി നല്‍കിയത്.

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ വനിതാ താരമായ ബേര്‍ഡ്(40) നാലുതവണ ഡബ്ല്യു,എന്‍.ബി.എ. ചാമ്പ്യനായും, വുമന്‍സ് ബാസ്‌കറ്റ് ബോള്‍ ഒളിമ്പിക്‌സില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ടീമില്‍ അംഗവുമായിരുന്നു. വേള്‍ഡ് കപ്പ് ബാസ്‌കറ്റ് ബോള്‍ വുമന്‍സ് ബാസ്‌കറ്റ് ബോള്‍ ഗോള്‍ഡ് മെഡല്‍ നേടിയ ടീമിലും ഇവര്‍ അംഗമായിരുന്നു.

അല്‍വാറസ് (31) മയാമി മാര്‍ലിന്‍സ് ഓര്‍ഗനൈസേഷനില്‍ ഇന്‍ഫീല്‍ഡര്‍ ആയിരുന്നു. ഒളിമ്പിക്‌സില്‍ ഷോര്‍ട്ട് ട്രാക്ക് സ്പീഡ് സ്‌കേറ്റിംഗില്‍ സില്‍വര്‍ മെഡല്‍ ജേതാവായിരുന്നു.

ജൂലായ് 23 ന് ടോക്യോ ഒളിമ്പിക്‌സ് ഉദ്ഘാടനചടങ്ങില്‍ അമേരിക്കന്‍ പതാക വഹിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടതില്‍ ഇരുവരും അവരുടെ സന്തോഷം പങ്കുവെച്ചു. ജീവിതത്തിലെ അത്യപൂര്‍വനിമിഷങ്ങളായിരിക്കുമിതെന്ന് ഇരുവരും പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍