ലാസ് വേഗാസ്: ലാസ് വേഗാസ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ചര്‍ച്ച് എട്ടുനോമ്പ് ആചാരണവും വാര്‍ഷികപെരുന്നാളും ആഘോഷിച്ചു. ശനിയാഴ്ച രാവിലെ 9:30 യ്ക്ക് സാമുവേല്‍ വര്‍ഗീസ് (സെന്റ് തോമസ് ചര്‍ച്ച്, ലോസാഞ്ജലിസ്) നേതൃത്വം നല്‍കിയ പ്രഭാത പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബ്ബാനയും അനുഗ്രഹീതമായിരുന്നു.

കാലം ചെയ്ത കാതോലിക്കാ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവായ്ക്കുവേണ്ടി ധൂപപ്രാര്‍ത്ഥനയും, നിയുക്ത കാതോലിക്കയായി നാമകരണം ചെയ്തിരിക്കുന്ന ഡോ. മാത്യൂസ് മാര്‍. സേവേറിയോസ് തിരുമേനിക്കുവേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. പെരുന്നാളിനോടനുബന്ധിച്ചു, ദേവാലയത്തിനു ചുറ്റുമായി നടത്തിയ റാസയില്‍ കൊടികളും മുത്തുക്കുടകളുമായി കുട്ടികളും വിശ്വാസിസമൂഹവും പങ്കെടുത്തു.

ഒന്നരവര്‍ഷത്തെ കോവിഡ് പരിമിതികള്‍ക്കു അവസാനമെന്നോണം, സാമൂഹ്യ അകലവും നിബന്ധനകളും പാലിച്ചുകൊണ്ട് സകുടുംബം പെരുനാളില്‍ സംബന്ധിച്ചതിനു സഭാ അംഗങ്ങള്‍ക്കും, പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയതിന്, സാമുവേല്‍ വര്‍ഗീസ് അച്ഛന് നന്ദിയും, ചര്‍ച്ച് സെക്രട്ടറി ജോണ്‍ ചെറിയാന്‍ രേഖപ്പെടുത്തി.

ഉച്ചക്ക് 12:30 ന് നേര്‍ച്ചവിളമ്പും സ്നേഹവിരുന്നും നടത്തിയതിനു ശേഷം ഈ വര്‍ഷത്തെ അനുഗ്രഹീതമായ എട്ടുനോമ്പും പെരുന്നാളും സമാപിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍