ന്യൂജേഴ്‌സി: ഹൊബോക്കന്‍ സിറ്റിയില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട പ്രഥമ ഇന്ത്യന്‍ അമേരിക്കന്‍ സിഖ് സമുദായാംഗം രവി ബല്ല ജനുവരി 1 ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

ഹൊബോക്കന്‍ സിറ്റിയുടെ 39-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട രവി ബല്ലയുടെ സ്ഥാനാരോഹണചടങ്ങില്‍ സമുദായാംഗങ്ങള്‍ പരസ്പരം ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും താന്‍ നേതൃത്വം നല്‍കുന്ന സിറ്റിയിലെ പൗരന്‍മാര്‍ മറ്റുള്ളവരെ സുഹൃത്തുക്കളായി കാണമെന്നും അഭ്യര്‍ത്ഥിച്ചു.

സിറ്റി ജീവനക്കാര്‍ക്ക് ഏതൊരുവ്യക്തിയോടും അവരുടെ പൗരത്വത്തെക്കുറിച്ചോ ഇമ്മിഗ്രേഷന്‍ സ്റ്റാറ്റസിനെക്കുറിച്ചോ ചോദിച്ചു മനസ്സിലാക്കുന്നതിന് അവകാശം നല്‍കുന്ന പന്ത്രണ്ടു പേജ് വരുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് മേയറായി ചുമതലയേറ്റ് ആദ്യമായി ഒപ്പിട്ടത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തോട് പൂര്‍ണ്ണമായും കൂറു പുലര്‍ത്തുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു രവി ബല്ലയുടെ ആദ്യ എക്‌സിക്യൂട്ടീവ് ഉത്തരവ്.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍