ന്യൂയോര്‍ക്ക്: യുഎസിലും മറ്റു വിദേശ രാജ്യങ്ങളിലുമായി താമസിക്കുന്നവര്‍ക്ക്, അവരുടെ ഇന്ത്യയിലുള്ള പ്രിയപ്പെട്ടവര്‍ക്കു വേണ്ടി ആശംസകളും ഉപഹാരങ്ങളും കൈമാറുക എന്ന ലക്ഷ്യത്തോടെ 'സെന്റ് മൈ കെയര്‍' (www.sendmycare.com) എന്ന ഗിഫ്റ്റിങ് സംരംഭത്തിന് തുടക്കം കുറിച്ചു. അതിനായി സ്‌നേഹത്തിലും കരുതലിലും അനാവരണം ചെയ്ത നിരവധി സമ്മാനങ്ങളാണ് 'സെന്റ് മൈ കെയര്‍' ഒരുക്കിയിട്ടുള്ളത്. 

കേരളത്തിന്റെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും ആദരണീയനുമായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് 'സെന്റ് മൈ കെയറി'ന്റെ ഔദ്യോഗിക തുടക്കം കുറിക്കല്‍ ചടങ്ങു നിര്‍വഹിച്ചത്. അതോടനുബന്ധിച്ച് സെന്റ് മൈ കെയറിന്റെ ആദ്യ സമ്മാനദാനവും വിജയകരമായി നടന്നു.

ലോക മലയാളി കൂട്ടായ്മകള്‍ക്ക് മുഖ്യധാര നേതൃത്വം കൊടുക്കുന്ന 'ഫൊക്കാന' സംഘടനയുടെ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസില്‍ നിന്നും നേരിട്ട് ആശംസാസന്ദേശം ഉമ്മന്‍ ചാണ്ടി സ്വീകരിച്ചു. പ്രത്യേകിച്ചും, ഈ കോവിഡ് പ്രതിസന്ധി കാലത്ത് ലോകത്തിനു നല്‍കാവുന്ന മികച്ച ആശയങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട മികച്ച ഒരു സംരംഭമായിരിക്കും 'സെന്റ് മൈ കെയര്‍' എന്നും ഉമ്മന്‍ ചാണ്ടി പരാമര്‍ശിച്ചു.

കേരളത്തിലുള്ള നമ്മുടെ വേണ്ടപ്പെട്ടവര്‍ സെന്റ് മൈ കെയറിന്റെ മേന്മയാര്‍ന്ന സേവനത്തിലൂടെ ഉപഹാരങ്ങള്‍ ഏറ്റു വാങ്ങുമ്പോള്‍ തന്നെ, നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള തത്സമയ പരിപാടിയിലൂടെ സമ്മാനദായകരെ കൂടി ഉള്‍പ്പെടുത്തുവാന്‍ സംരംഭത്തിന്റെ സ്ഥാപകരോട് ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. സെന്റ് മൈ കെയറിനു വിജയമംഗളാശംസകള്‍ നേരുവാനും, മുമ്പോട്ടുള്ള ചുവടുകളില്‍ സഹായ ഹസ്തങ്ങള്‍ നീട്ടുവാനും അദ്ദേഹം മറന്നില്ല.

സെന്റ് മൈ കെയറിന്റെ വെബ്‌സൈറ്റിലൂടെ ഓര്‍ഡറുകള്‍ ഇപ്പോള്‍ തന്നെ മുന്‍കൂര്‍ ആയി ആവശ്യപ്പെടാം. അതനുസരിച്ച് ഓര്‍ഡറുകള്‍ സ്വീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : ബിജു ജോണ്‍