റ്റുപെക്ക(കാന്‍സാസ്): റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും സെനറ്റര്‍ ലീഡറുമായ ബോബ് ഡോള്‍ (98) അന്തരിച്ചു. 

1923 ജൂലായ് 22-ന് റസ്സല്‍ കാന്‍സാസിലായിരുന്നു ജനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ബോബ് ഡോളിന് മാരകമായി മുറിവേറ്റിരുന്ന അദ്ദേഹത്തിന്റെ മരണം ട്വിറ്ററിലൂടെയാണ് ഭാര്യ എലിസബത്ത് ഡോള്‍ ഒദ്യോഗികമായി അറിയിച്ചത്. ഡിസംബര്‍ 5-ന് രാവിലെ ഉറക്കത്തിലായിരുന്നു മരണം. 1942 മുതല്‍ 48 വരെ യുണൈറ്റഡ് സ്‌റ്റേറ്റ് ആര്‍മി അംഗമായിരുന്നു. 2018-ല്‍ ഡോളിന്റെ സേവനത്തെ മാനിച്ച് കണ്‍ഗ്രഷണല്‍ ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചിരുന്നു.

1996-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും 1976-ല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്നു. റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. യു.എസ്.പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിനെ എന്‍ഡോഴ്‌സ് ചെയ്തു. ഏക മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികൂടിയായിരുന്നു ബോബ്.

2021 ഫെബ്രുവരിയില്‍ സ്റ്റേജ് 4 കാന്‍സറാണെന്ന് ബോബ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. കാന്‍സാസില്‍നിന്നു റിപ്പബ്ലിക്കന്‍ സെനറ്ററായി 1969 ലാണ് തിരഞ്ഞെടുക്കപ്പെട്ടത്, പതിനൊന്നുവര്‍ഷം സെനറ്റിലെ റിപ്പബ്ലിക്കന്‍ ലീഡറായിരുന്നു.

ഭാര്യ: നോര്‍ത്ത് കരോലിന മുന്‍ യുഎസ് സെനറ്റര്‍ എലിസബത്ത് ഡോളാണ്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍