കാല്‍ഗറി: കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിലെ യുവജന ഫെല്ലോഷിപ്പ് സംഘടിപ്പിക്കുന്ന ഒരു പ്രേത്യക കരിയര്‍ സെമിനാര്‍ ജൂലായ് 30, വെള്ളിയാഴ്ച വൈകീട്ട് 6:30 ന് പള്ളിയില്‍ നടത്തപ്പെടുന്നതായിരിക്കും.

കാല്‍ഗറിയിലെ പ്രമുഖ ടാലന്റ് അക്വിസിഷന്‍ ഉപദേശക, ലീന മേരി അലക്സ് നേതൃത്വം നയിക്കുന്ന ഈ സെമിനാറിലേക്കു കാല്‍ഗറിയിലെ വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, യുവ കുടുംബങ്ങള്‍, ന്യൂ ഇമ്മിഗ്രന്റ്സ്, പുതിയ ജോലിയ്ക്ക് ശ്രമിക്കുന്നവര്‍, ജോലി മാറുവാന്‍ ശ്രമിക്കുന്നവര്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടുന്ന ഈ പ്രോഗ്രാമിലേക്കു താത്പര്യമുള്ള എല്ലാവരെയും ക്ഷണിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ലിങ്കിലുള്ള ഫോം പൂരിപ്പിച്ചു നല്‍കണം : https://forms.gle/hAMnBMTdwNpHtf579

ജോയിച്ചന്‍ പുതുക്കുളം