ഫ്ളോറിഡ: ഫ്‌ളോറിഡയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് വളരെയധികം ഇടപെടലുകള്‍ നടത്തുന്ന കൈരളി ആര്‍ട്‌സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്‌ളോറിഡാ കോവിഡ്19 വാക്സിന്‍ ഉപയോഗത്തെപ്പറ്റി സെമിനാര്‍ സംഘടിപ്പിക്കുന്നു. ആതുര സേവന രംഗത്ത് തനതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ച പ്രമുഖ ഡോക്ടര്‍മാരായ ഡോ.എബ്രഹാം മാത്യു, ഡോ.ബിനു ജേക്കബ്, ഡോ.ബെനിറ്റാ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ചര്‍ച്ചകളില്‍ ഡോ.ബോബി വര്‍ഗീസ് ആയിരിക്കും മോഡറേറ്റര്‍.
ഫൊക്കാന മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആയ ഡോ.മാമ്മന്‍ സി ജേക്കബ് ആണ് ഈ സെമിനാര്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്. കൈരളി പ്രസിഡന്റ് വര്‍ഗീസ് ജേക്കബ്, സെക്രട്ടറി ഡോ.മഞ്ചു സാമുവേല്‍, ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കും. കോവിഡ് പ്രതിസന്ധിയുടെ ആരംഭ സമയത്തു പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റി കൈരളി സെമിനാര്‍ സംഘടിപ്പിച്ചിരുന്നു.
സൂം മീറ്റിംഗിന്റെ വിശദാംശങ്ങള്‍:
Topic: Kairali Arts Florida COVID Awareness Seminar
Time: Feb 21, 2021 06:00 PM Eastern Time (US and Canada)
Join Zoom Meeting
https://us02web.zoom.us/j/87873707387
Meeting ID: 878 7370 7387
One tap mobile
+13126266799,,87873707387# US (Chicago)
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍