ഫിലാഡല്‍ഫിയ: ശുദ്ധ സംഗീതത്തെയും ലളിത സംഗീതത്തെയും പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാദക സ്‌കൂള്‍ ഓഫ് മ്യൂസിക് ഫിലാഡല്‍ഫിയയില്‍ ഡിസംബര്‍ മൂന്നിന് 5:30 ന് ഭദ്രദീപം കൊളുത്തി  ഉദ്ഘാടനം ചെയ്യപ്പെടും.

ഫിലാഡല്‍ഫിയ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ സുപ്രസിദ്ധ പിന്നണി ഗായകന്‍ ഡോ.ഹരിശങ്കറിന്റെ ഗാനസന്ധ്യ അരങ്ങേറും. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാദക സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഫിലാഡല്‍ഫിയയിലെ പ്രഥമ മീറ്റിംഗില്‍ വച്ച് കാര്യ പരിപാടികള്‍ക്ക് രൂപം കൊടുത്തു. പ്രസ്തുത മീറ്റിംഗ് വച്ച് നോര്‍ത്ത്  ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് സണ്‍ഡേ സ്‌കൂള്‍ കോമ്പറ്റീഷനില്‍ ഒന്നാം സമ്മാനം കൈവരിച്ച  സാദക സ്‌കൂള്‍ പ്രതിഭകളായ റേച്ചല്‍ ഉമ്മന്‍, സ്റ്റെഫിന്‍ മനോജ്, ട്രീന ജോസി എന്നിവര്‍ക്ക് പ്രോത്സാഹന  സമ്മാനം നല്‍കി ആദരിച്ചു.

ചടങ്ങില്‍ സുധ കര്‍ത്താ, ഫിലിപ്പ് മോടയില്‍, സുമോദ് നെല്ലിക്കാല, ജീമോന്‍ ജോര്‍ജ്, അഡ്വ.ജോര്‍ജ് എബ്രഹാം, ജോര്‍ജ് ഓലിക്കല്‍, സാബു പാമ്പാടി, ജോണ്‍ മാത്യു, എബ്രഹാം ജോസഫ്, റിച്ചി ഉമ്മന്‍, മനോജ് മാത്യു, അനിതാ ജോസി, ജാന്‍സി മനോജ്, സിനി ജോഷ്വ, ഡൊമിനിക്,  ജോബി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

കെ.ഐ അലക്‌സാണ്ടര്‍ 267 -632 -1557

വാര്‍ത്ത അയച്ചത് : സുമോദ് നെല്ലിക്കാല