ഫിലാഡല്‍ഫിയ: ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ യുവജനോത്സവത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 29 ന് അവസാനിക്കുമെന്ന് റീജിയണ്‍ വൈസ് പ്രസിഡന്റ് സാബു സ്‌കറിയ, പി ആര്‍ ഒ സന്തോഷ് എബ്രഹാം എന്നിവര്‍ അറിയിച്ചു.

ജൂണ്‍ 3 ന് രാവിലെ 8 മുതല്‍ വൈകിട്ട് 8:30 വരെ ഫിലാഡല്‍ഫിയ അസന്‍ഷന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് യുവജനോത്സവം നടത്തപ്പെടുന്നത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ 2018 ല്‍ ഷിക്കാഗോയില്‍ അരങ്ങേറുന്ന അന്തര്‍ദേശീയ കുടുംബ സമ്മേളനത്തോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കും.. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

സാബു സ്‌കറിയ - 2679807923
ജോജോ കോട്ടൂര്‍ - 610-308-9829 
ബോബി തോമസ് - 8628120606

വാര്‍ത്ത അയച്ചത് : ജോസഫ് ഇടിക്കുള