ന്യൂയോര്‍ക്ക്: പന്ത്രണ്ടാഴ്ചത്തെ പരിശീലനം നടത്തി രജിസ്‌ട്രേഡ്‌ നഴ്സായി മടങ്ങാന്‍ ന്യൂയോര്‍ക്ക് റോക്ക് ലാന്‍ഡില്‍ ക്ലാസുകള്‍ ആരംഭിക്കുന്നു.

പ്രൊഫ.ലവ്ലി വര്‍ഗീസ് നേതൃത്വം നല്‍കുന്ന നെല്‍കെയറില്‍ ഫാക്കല്‍ട്ടി അംഗങ്ങളായി പ്രൊഫ.ഡോ.എലിസബത്ത് സെമണ്‍, പ്രൊഫ.സിസ്റ്റര്‍ മേരി ബക്ക്‌ലി, സെറീന മേരി മാത്യു, ഡോ.കോളറ്റ് ഫോര്‍ഡ് എന്നിവരും എത്തുന്നു.

അടുത്ത ബാച്ചിന്റെ രജിസ്ട്രേഷന്‍ മെയ് 12നു സമാപിക്കും. ക്ലാസ് ജൂലൈ 10 നു തുടങ്ങും. ഇതിനുള്ള രജിസ്ട്രേഷനും അസസ്മന്റ് ടെസ്റ്റും ആരംഭിച്ചു.