ഫ്‌ളോറിഡ: ഫ്‌ളോറിഡ സംസ്ഥാനത്ത് പുറത്തുള്ള പോലീസ് ഓഫീസര്‍മാര്‍ വാക്‌സിനേറ്റ് ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലി നഷ്ടപ്പെടുകയോ രാജിവെക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഫ്‌ളോറിഡായില്‍ നിയമിക്കുമെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചു. 5000 ഡോളര്‍ ബോണസായി നല്‍കുമെന്നും ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പറഞ്ഞു.

സംസ്ഥാനത്തെ പെട്രോളിംഗിനാണ് പുറം സംസ്ഥാനത്തു നിന്നുള്ള ഓഫീസര്‍മാരെ നിയമിക്കുന്നതെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്ക് സിറ്റി, മിനിയാപോളിസ്, സിയാറ്റിന്‍ ഷിക്കാഗോ തുടങ്ങിയ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വാക്‌സിനേഷന്‍ നിഷേധിച്ചതിന്റെ പേരില്‍ നൂറുകണക്കിന് പോലീസ് ഓഫീസേഴ്‌സ് ജോലി നഷ്ടപ്പെടുകയും രാജിവെക്കുകയും ചെയ്തിട്ടുണ്ട്. വാക്‌സിനേഷന്‍ മാന്‍ഡേറ്റ് ഭരണഘടനാ വിരുദ്ധമാണെന്നാണ് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ കൂടിയായ റോണ്‍ അഭിപ്രായപ്പെട്ടത്. സ്വന്തം താത്പര്യപ്രകാരം വാക്‌സിനേറ്റ് ചെയ്യുന്നവരെ ഫ്‌ളോറിഡ, ഗവര്‍ണരും ടെക്‌സാസ് ഗവര്‍ണറും അഭിനന്ദിക്കുകയും കൂടുതല്‍ പേര്‍ വാക്‌സിനേറ്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍