ന്യൂയോര്‍ക്ക്: ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നല്‍കി. കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ടിന്റെ അധ്യക്ഷതയില്‍ ന്യൂയോര്‍ക്കിലാണ് യോഗം നടന്നത്. നിശ്ശബ്ദ പ്രാര്‍ത്ഥനയോടെയാണ് പൊതുയോഗം ആരംഭിച്ചത്. ലീലാ മാരേട്ട് അംഗങ്ങളെ സ്വാഗതം ചെയ്യുകയും മുഖ്യാതിഥിയെ പരിചയപ്പെടുത്തുകയും ചെയ്തു. ഷിക്കാഗോയില്‍ നടന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍,എ) യുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു റോജി എം. ജോണ്‍ എം.എല്‍.എ.

ന്യൂയോര്‍ക്ക്-ന്യൂജേഴ്സി എന്നിവിടങ്ങളില്‍ നിന്ന് യോഗത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് അനുഭാവികള്‍ സ്വയം പരിചയപ്പെടുത്തി. ഐഒസി യുഎസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് അബ്രഹാം, വൈസ് പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍, ന്യൂയോര്‍ക്ക് റീജിയണല്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് പോത്താനിക്കാട്, ന്യൂജേഴ്സി റീജിയണ്‍ പ്രസിഡന്റ് ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍