കുക്ക് കൗണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജ്, ഇന്ത്യന്‍ വംശജയായ ജഡ്ജ് സഞ്ജു ഉമ്മന്‍ ഗ്രീനിനു ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ (ഇസ്വായി) സ്വീകരണം നല്‍കി. അസോസിയേഷന്റെ വാര്‍ഷിക ഹോളിഡേ പാര്‍ട്ടിയില്‍ മുഖ്യഅതിഥി ആയിരുന്നു ജഡ്ജ് ഗ്രീന്‍.  യോഗത്തിന് പ്രസിഡന്റ് ടോമി കണ്ണാല അധ്യക്ഷത വഹിച്ചു. 

ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ജഡ്ജ് ഗ്രീന്‍ പറഞ്ഞു. പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് ഫീല്‍ഡില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് അസോസിയേഷന്‍ അംഗങ്ങളായ സോജി അറക്കല്‍, ജോസ് ആനമല, ടോമി കണ്ണാല എന്നിവരെയും യോഗത്തില്‍ ആദരിച്ചു. ഡി.സി.എഫ്എ.സ് ചീഫ് ഓഫ് ഏഷ്യന്‍ അമേരിക്കന്‍ അഫായേഴ്സ് ആയ മാര്‍ജോറി മോര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഡെസ്പ്ലെയിന്‍സ് കെസിഎസ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന പരിപാടികള്‍ക്ക് അസോസിയേഷന്‍ ഭാരവാഹികളായ സന്തോഷ് കുരിയന്‍, ലിന്‍സണ്‍ കൈതമലയില്‍, ജോസ് ചാക്കോ, രാജു മാനുങ്കല്‍, തോമസ് ഡിക്രൂസ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. 

ജോയിച്ചന്‍ പുതുക്കുളം