കരോള്‍ട്ടണ്‍ (ഡാലസ്): അഖില ലോക വനിതാ പ്രാര്‍ത്ഥനാദിനം ഡാലസില്‍ മാര്‍ച്ച് 10 ന് ആചരിക്കുന്നു. കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വേള്‍ഡ് ഡെ പ്രെയറിന് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് സെന്റ് മേരീസ് യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് കരോള്‍ട്ടണ്‍ ചര്‍ച്ചാണ്.

ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരസ്പരം മനസ്സിലാക്കി അവയെ ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതിനായി പ്രത്യേകം വേര്‍ തിരിച്ചിരിക്കുന്ന ദിനമാണ് വേള്‍ഡ് ഡേ പ്രെയര്‍. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.

ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലെയും സ്ത്രീകള്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഫാ.വി.എം.തോമസ് - 9729834956

വാര്‍ത്ത അയച്ചത് : പി.പി. ചെറിയാന്‍