ന്യൂയോര്‍ക്ക്: ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടറായി ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്റ്റിവിസ്റ്റ് സിബുനായരെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചല്‍ നിയമിച്ചു.

ബഫല്ലൊ യൂണിവേഴ്‌സിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ക്ലിനിക്കല്‍ അഡ്മിനിസ്‌ട്രേറ്ററായ സിബു പുതിയ നിയമത്തില്‍ ഞാനും കുടുംബവും അഭിമാനിക്കുന്നുവെന്ന് അറിയിച്ചു.

ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ചുമതലയേറ്റ ആദ്യവനിതാ ഗവര്‍ണറുടെ ടീമിനോടൊപ്പം പ്രവര്‍ത്തിക്കുന്നതിനും വെസ്റ്റേണ്‍ ന്യൂയോര്‍ക്കിലെ ഏഷ്യന്‍ അമേരിക്കന്‍സിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനും ലഭിച്ച അവസരം കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുമെന്നും സിബുനായര്‍ പറഞ്ഞു. നിലവില്‍ ഹെറിറ്റേജ് ആന്റ് ആര്‍ട്‌സ് ഓഫ് ഇന്ത്യ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയാണ്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍