ഫെയ്റ്റിവില്ല (അര്‍ക്കന്‍സാസ്): ഫെയ്റ്റിവില്ല പോലീസ് സ്‌റ്റേഷന്‍ പാര്‍ക്കിങ് ലോട്ടില്‍ രാത്രി പ്രതിയും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസ് സ്‌റ്റേഷന്റെ പുറകില്‍ നിന്നും വെടിയൊച്ചകേട്ടാണ് പോലീസ് ഓഫീസര്‍മാര്‍ പുറത്തിറങ്ങിയത്. ഇതിനിടയില്‍ പോലീസ് ഓഫീസര്‍ സ്റ്റീഫന്‍ കാറിന് വെടിയേറ്റിരുന്നു. പോലീസ് തിരിച്ച് വെടിവെച്ചതിനെത്തുടര്‍ന്ന് ആയുധധാരിയായ ടി ഫിലിപ്‌സിനും (35) വെടിയേറ്റു. ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
എന്താണ് വെടിവെക്കുവാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പോലീസ് ഓഫീസര്‍മാരെ അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചു. വാഷിങ്ടണ്‍ കൗണ്ടി ഷെറീഫ് ഓഫീസും എഫ്.പി.ഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍