ന്യൂമെക്‌സിക്കോ: ന്യൂമെക്‌സിക്കോ സംസ്ഥാനത്തെ ആല്‍ബുക്വര്‍ക്ക് ബാങ്കിലെ എടിഎം മെഷീനു സമീപത്തുനിന്ന് ലഭിച്ച ബാഗിലുണ്ടായിരുന്ന 135000 ഡോളര്‍ തിരിച്ചേല്‍പിച്ച പത്തൊമ്പതുകാരന് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി വാഗ്ദാനം ചെയ്ത് ഓഫീസര്‍ സൈമണ്‍ ഡ്രൊബിക്. വിദ്യാര്‍ത്ഥിയുടെ സത്യസന്ധത പരിഗണിച്ചാണ് ഈ തീരുമാനം.
മെയ് ആദ്യവാരം എടിഎമ്മില്‍ നിന്നും പണം എടുക്കുന്നതിനാണ് സെന്‍ട്രല്‍ ന്യൂമെക്‌സിക്കോ കമ്യൂണിറ്റി കോളേജില്‍ ക്രിമിനല്‍ ജസ്റ്റിസ് വിദ്യാര്‍ത്ഥി ഒസെ ന്യൂനസ് എത്തിയത്. എടിഎമ്മിനു സമീപം ഒരു പ്ലാസ്റ്റിക് ബാഗും അതിനകത്ത് നിറയെ ഡോളര്‍ നോട്ടുകളും ന്യൂനസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ആദ്യമായാണ് ഇത്രയും തുക കാണുന്നതെന്നും ഉടനെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. ഈ തുക ഒരു കോണ്‍ട്രാക്ടറുടേതാണെന്നും എടിഎമ്മില്‍ നിക്ഷേപിക്കാന്‍ എത്തിയിരുന്നുവെന്നും എങ്ങിനെ താഴെവീണെന്ന് അറിയില്ലെന്നും ബാങ്ക് ഓഫീസര്‍ പറഞ്ഞു. യുവാവിന്റെ സത്യസന്ധത കണക്കിലെടുത്ത് പഠനം പൂര്‍ത്തിയാക്കുന്നതോടെ ലൊ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറായി ജോലിനല്‍കുമെന്നും ചീഫ് അറിയിച്ചു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍