ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 20 ന് നോര്‍ക്ക പ്രധിനിധികളുമായി ചോദ്യോത്തര വെബ്ബിനാര്‍ സംഘടിപ്പിച്ചു. വൈകീട്ട് ഏഴുമണിക്ക് തുടങ്ങിയ സൂം വെബിനാറില്‍ ജില്ല പ്രസിഡന്റ് എം.നജീബ് അധ്യക്ഷതവഹിച്ചു. അംഗങ്ങള്‍ എഴുതി അയച്ച പത്തു പ്രസക്തമായ ചോദ്യങ്ങളെ കൂടാതെ പ്രധാനപ്പെട്ട തത്സമയ ചോദ്യങ്ങള്‍ക്കും നോര്‍ക്ക പ്രോജക്ട് അസിസ്റ്റന്റ് എം.ജയകുമാര്‍, നോര്‍ക്ക ചെയര്‍മാന്‍, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ എന്നിവര്‍ നോര്‍ക്ക അധികാരികളുടെ നിര്‍ദേശാനുസരണം മറുപടി ന;ല്‍കി.

വെബിനാറില്‍ പിഎംഎഫ് ഗ്ലോബല്‍ കോര്‍ഡിനേറ്ററും, ലോക കേരള മലയാളി സഭ അംഗവും കൂടിയായ ജോസ് പനച്ചിക്കല്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ ബിജു കെ തോമസ് സംസ്ഥാന പ്രസിഡന്റ് ബേബി മാത്യു സംസ്ഥാന സെക്രട്ടറി ജാഷിന്‍ പാലത്തിങ്കല്‍ ജില്ല ജനറല്‍ സെക്രട്ടറി എസ് കെ ബാലചന്ദ്രന്‍ ജില്ല വൈസ് പ്രസിഡന്റ് ഗോപകുമാര്‍ എം.ആര്‍ നായര്‍ വര്‍ക്കല യൂണിറ്റ് സെക്രട്ടറി എ സുനില്‍ കുമാര്‍ തുടങ്ങിയവരും മറ്റ് അംഗങ്ങളും പങ്കെടുത്തു. തിരുവനന്തപുരം ജില്ല കോര്‍ഡിനേറ്റര്‍ വി.കെ.അനില്‍കുമര്‍ നേതൃത്വം നല്‍കി.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍